Sunday, 15 November 2015
മാപ്പ്
മാപ്പ് ചോദിക്കണമെനിക്ക്..
തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ
മീനുകളോട്..
കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് ..
കിതപ്പിനെ വക വെയ്ക്കാതെ
നിർത്താതെ ഓടിച്ച സൈക്കിളിനോട്..
എനിയ്ക്കായ് നൽകിയ സ്നേഹം
തിരിച്ചറിയാൻ കഴിയാതെ പോയതിനു
ബാല്യകാല സഖിയോട്..
യാത്ര ചൊല്ലി പിരിഞ്ഞ
ഇടവഴികളോട്..
നഷ്ടപ്പെട്ടുപ്പോയ എൻ്റെ
ബാല്യത്തിനോട് ..
Saturday, 26 September 2015
Wednesday, 26 August 2015
ഐക്യം
ഒരു കൃഷിക്കാരനു നാലുമക്കളുണ്ടായിരുന്നു.എന്നാൽ അവർ തമ്മിൽ എന്നും വഴക്കായിരുന്നു.പിതാവിന്റെ ഉപദേശങ്ങൾക്കോ , ശകാരങ്ങൾക്കോ ഒന്നും അവരെ രമ്യതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പിതാവ് അവരോട് കുറെ വിറകുകൊള്ളികൾ ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ശേഖരിക്കപ്പെട്ട വിറകുകൊള്ളികൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു വലിയ കെട്ടാക്കിയിട്ട് പിതാവ് മക്കളോടു പറഞ്ഞു."നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് പൊട്ടിക്കൂ".
മക്കൾ ഒരോരുത്തരായി ആ കെട്ടിലെ വിറകു ഒടിക്കാൻ ശ്രമിച്ചുനോക്കി.സാധിക്കാതെ വന്നപ്പോൾ അവർ ഒരുമിച്ചു ശ്രമിച്ചു . എന്നിട്ടും സാധിച്ചില്ല.
അപ്പോൾ പിതാവ് ആ കെട്ടഴിച്ചു , വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ പറഞ്ഞു.ഏവർക്കും അത് നിഷ്പ്രയാസം സാധിച്ചു. ആ പിതാവ് മക്കളോട് പറഞ്ഞു, "നിങ്ങൾ ഓരോരുത്തരും വെവ്വേറെ നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും.എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു നേരിടാം".
ഗുണപാഠം: ഐകമത്യം മഹാബലം
←അലക്കുകാരനും കൊല്ലനുംബാലനും വെട്ടുകിളികളും→
സിംഹം
ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടു.
നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.
എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്
Monday, 24 August 2015
നജീബ് മൗലവി
മൌലാനാ എ. നജീബ് മൌലവി അവര്കളെക്കുറിച്ച് അല്പം പരിചയം:
ഒരേ സമയം ഖാസി, മുഫ്തി, മുദരിസ്, പ്രഭാഷകന്, ഗ്രന്ഥകാരന്, സംഘാടകന് എന്നിങ്ങനെ വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ ഇസ്ലാമിക പണ്ഡിതനാണ് ബഹു: നജീബ് മൌലവി.
ഇരുപതാം നൂറ്റാണ്ടില് കേരളം കണ്ട മഹാ പണ്ഡിതനും നിസ്തുല മുഫ്തിയും ആയിരുന്ന ശൈഖുനല് മര്ഹൂം: കെ. കെ. സദഖത്തുല്ല മൌലവി (ഖു.സി.) അവര്കളുടെ വത്സല ശിഷ്യനും മഹാനവര്കള് സ്ഥാപിച്ച കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമായുടെ സിക്രട്ടറിയും വക്താവുമാണ്.
കേരളം കണ്ട വലിയ വലിയ പണ്ഡിത നക്ഷത്രങ്ങൾ ജീവിച്ചിരിപ്പുള്ള കാലത്ത് തന്നെ കേവലം 19 ആമത്തെ വയസ്സിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നാൽപ്പതംഗ മുഷാവറയിൽ അംഗമാകാൻ ഭാഗ്യം ലഭിച്ചത് ഉലമാക്കളിലെ അഗ്രഗണ്യന്മാർ നേരത്തെ തന്നെ കഴിവും ഇൽമും തിരിച്ചറിഞ്ഞ ഒരു അനുഗ്രഹീത ആലിമാണ് അദ്ദേഹം എന്ന് തെളിയിക്കാൻ പര്യാപ്തമാണ്.
വിവിധ സംഘടനകളില് പ്രവര്ത്തിക്കുന്ന സുന്നികള്ക്ക് ഒരു പൊതുവേദി ആയി ബഹു: പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങള് രൂപം നല്കിയ കേരള സുന്നി ജമാഅത്തിന്റെ ഓർഗനൈസിംഗ് ജന: സിക്രട്ടറി ആയ നജീബ് മൌലവി അവര്കള് വണ്ടൂര് ജാമിഅ: വഹ്ബിയ്യ: അറബിയ്യ:പ്രിന്സിപ്പാൾ, മഞ്ചേരി ദാറുസ്സുന്ന:യിലും സ്ഥിരം മുദരിസ്, കര്ണാടക സുള്ള്യ ഹാമിദാബാദ് ജാമിഅ: ബുഖാരിയ്യ: യിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ്.
പരിശുദ്ധ ഖുർആനിന്റെയും അതിന് മുമ്പുള്ള പൂർവ്വ വേദങ്ങളുടെയും ലഭ്യമായ വിവരങ്ങളിൽ ഏതും എത്രയും കൃത്യമായി എഴുതിയും പ്രസംഗിച്ചും ദർസ്സ് നടത്തിയും നിവാരണം നടത്തിക്കൊടുക്കാൻ കെൽപ്പുള്ള അത്യപൂർവ്വ വിജ്ഞാനങ്ങളുടെ സാഗരമാണ് മൌലാന എന്നത് അവിതർക്കിതമായി സകല സംഘടനകളിലും പ്രവർത്തിക്കുന്ന അവിടുത്തെ ശിഷ്യന്മാർ വ്യക്തമാക്കുന്നതാണ്.
വിവിധ മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നു എന്ന് മാത്രമല്ല ഇസ്ലാമിക വിഷയങ്ങളിൽ ഏതു സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും തീർപ്പ് കണ്ടെത്താൻ മുസ്ലിമീങ്ങൾക്ക് എന്നും മുതൽക്കൂട്ടായിട്ടുള്ള നുസ്രത്തുൽ അനാം, ബുൽബുൽ എന്നീ മാസികകളുടെ പത്രാധിപര് കൂടിയാണ് മഹാനവർകൾ.
ഇസ്ലാമിക പ്രസാധക സംഘം (IPS) മേധാവി, അന്പതില് അധികം ഗ്രന്ഥങ്ങളുടെ രചയിതാവ്, എന്നിങ്ങനെ ദീനീ സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇതിനകം ആയിരക്കണക്കിന് വേദികളിൽ അവിടുന്ന് നടത്തിയ പ്രഭാഷണങ്ങള് ആവർത്തന വിരസതയോ മടുപ്പോ സൃഷ്ടിക്കാതെ ഓരോ വരികളിലും ഒരായിരം അർഥം ഉൾക്കൊള്ളിച്ചത് അറിവിനെ തേടുന്നവർക്ക് എന്നും ഉപകാരപ്രദം ആയിട്ടുണ്ട്.
വിവിധ വിഷയങ്ങളിലായി മൂവായിരത്തിലധികം ഫത്'വകള് നല്കിയിട്ടുണ്ട്.
എത്ര ഗഹനവും വിവാദവുമായ വിഷയങ്ങൾക്കും അവിടുന്ന് നൽകുന്ന വിശദമായ 'നിവാരണം' പംക്തി ഉലമാക്കൾക്കും സാധാരണക്കാർക്കും ഏതു വിഷയത്തിലും സകല സംശയങ്ങളും ദൂരീകരിക്കാൻ പര്യാപ്തമാണ് എന്ന് കാലം തെളിയിച്ച സത്യമാണ്.
നാട്ടിലാകെ ഫിത്നയുമായി കടന്നു വന്ന ഖാദിയാനീ വിഭാഗത്തിനെതിരെ അവിടുന്ന് നടത്തിയ ഖണ്ഡനം പ്രസിദ്ധവും അനുപമവും അതിസുന്ദരവുമായ ചരിത്രമാണ്.
അദ്ദേഹം രക്ഷാധികാരിയായ ഇസ്ലാമിക് ദഅ'വാ ഫാക്കല്റ്റി (IDF) സുന്നത്ത് ജമാഅത്തിന്റെ ആശയാദര്ശങ്ങള് വിശദീകരിച്ചു കൊണ്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില് നടത്തിക്കൊണ്ടിരിക്കുന്ന "നേര്ക്കുനേര്" പരിപാടികള് സത്യാന്വേഷികള്ഏറ്റെടുത്ത് നെഞ്ചോട് ചേർത്തു. ഇന്നും നവമാധ്യമങ്ങളിൽ നേർക്കുനേർ പരിപാടിയുടെ വിശദീകരണങ്ങളും ചോദ്യോത്തര പരിപാടികളും അടങ്ങിയ വീഡിയോകളും ഓഡിയോകളും ബിദഈ പാളയത്തെ കടന്നാക്രമിച്ചു അവർ ഉയർത്തുന്ന സകല പിഴച്ച വാദങ്ങളുടെയും മുനയൊടിക്കാൻ സംഘടനാ ഭേദമന്യേ സുന്നീ വിശ്വാസികൾ ഉപയോഗപ്പെടുത്തുന്നു.
ഭാഷാപരമാകട്ടെ ചരിത്രപരമാകട്ടെ, ആനുകാലിക വിഷയങ്ങൾ ആകട്ടെ, ഏതിലും അവിടുത്തെ അവഗാഹം പ്രബോധന വീഥിയിൽ പ്രവർത്തിക്കുന്ന സകല ദാഇകൾക്കും മാതൃകയും അഭിമാനിക്കാൻ വക നൽകുന്നതുമാണ്.
സംഘടനാ ഭേദം നോക്കാതെ തന്നെ ബിരുദധാരികളായ പണ്ഡിതന്മാർക്ക് അവിടുത്തെ നേതൃത്വത്തിൽ മഞ്ചേരി ദാറുസ്സുന്നയിൽ നടത്തുന്ന ദാഈ കോഴ്സിൽ കേരളത്തിലെ ഏറ്റവും മികച്ച യുവപണ്ഡിതന്മാർ പലരും പഠിച്ചിറങ്ങുകയും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സംഘടനാ സങ്കുചിതത്വത്തിന്റെ ഇരുട്ട് വിജ്ഞാനത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതിന് തടസ്സമാകുന്ന ഇന്നത്തെ കാലത്തും അശേഷം സങ്കുചിത ചിന്തയില്ലാതെ ആർക്കും അറിവ് പകർന്നു കൊടുക്കുന്ന മഹാനവർ കളുടെ ഉത്തരവാദിത്ത ബോധവും സത്യദീനിനോടുള്ള കൂറും നിറഞ്ഞ മനസ്സ് മറു സംഘടനക്കാർ വരേ തല താഴ്ത്തി സമ്മതിക്കുന്നു.
ഇസ്ലാമിക കർമ്മ, വിശ്വാസ, തസവ്വുഫീ വിജ്ഞാനീയങ്ങളിൽ മാത്രമല്ല മതാന്തരീയ വിഷയങ്ങളിലും ആരോഗ്യ, ആനുകാലിക വിഷയങ്ങളിലും പോലും അവിടുത്തെ നിരീക്ഷണങ്ങളും പഠനങ്ങളും എത്ര കിറു കൃത്യമാണ് എന്നത് അവിടുത്തെ എഴുത്തുകളും പ്രസംഗങ്ങളും വായിക്കുന്ന, കേൾക്കുന്ന ഏതൊരാൾക്കും വ്യക്തമാകും.
നുസ്രത്തുൽ അനാം മാസികയിൽ അവിടുത്തെ 'വഹ്ഹാബിസം' എന്ന ലേഖന പരമ്പര 40 ലക്കങ്ങൾ പിന്നിട്ടു കഴിഞ്ഞു. അപ്രതിരോധ്യമായ വിഷയ സമർത്ഥനവും വിഷയത്തിന്റെ ആഴത്തിൽ ചെന്നു തറക്കുന്ന വിശദീകരണങ്ങളുമായി ഇത്ര വിപുലമായ ഒരു ലേഖന പരമ്പര ' വഹ്ഹാബിസം' എന്ന പിഴച്ച സംഘത്തെ കുറിച്ച് ആഗോളാടിസ്ഥാനത്തിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.
2009-ല് ബഹു: പാണക്കാട് ബഷീര് അലി ശിഹാബ് തങ്ങളില് നിന്നും ഏറ്റവും മികച്ച ഇസ്ലാമിക പ്രബോധകനുള്ള ശംസുല് ഉലമാ ഖുതുബി (ന. മ.) അവാര്ഡ് സ്വീകരിക്കുകയുണ്ടായി.
തഖ് വായുടെയും സുഹ്ദിന്റെയും ഉത്തമമായ മാതൃക എമ്പാടും ആ തിരുജീവിതത്തിൽ ദർശിക്കാൻ കഴിയും. ഇൽമിന്റെ ഘനം പുറത്തു കാണിക്കാത്ത വിനയത്തിന്റെ പ്രതിരൂപമായ തികഞ്ഞ ആബിദ് കൂടിയാണ് അദ്ദേഹം..
ആകെക്കൂടി അല്ലാഹു ഇസ്ലാമിക കൈരളിക്ക് കനിഞ്ഞരുളിയ അമൂല്യമായ ഒരു വിജ്ഞാന നിധിയാണ് മൌലാന നജീബ് മൗലവി അവർകൾ..
അവിടുത്തേക്ക് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ..ആ വന്മരത്തിന്റെ തണലിൽ ഒരുപാട് കാലം പ്രവർത്തിച്ച് ജീവിക്കാൻ അല്ലാഹു നമ്മെയെല്ലാം തുണക്കട്ടെ..
Sunday, 23 August 2015
ഏകനായി
അറിയാതെ കേൾക്കുമാ ആത്മ നൊംബരങ്ങൽക്കും
അറിയാതെ നിർവ്ര്തി കൊള്ളും മനസ്സിനും
ഒരു മാത്ര നേരത്തിൻവിടവാങ്ങി പോകുമാപോകുമാർ
ഇനപക്ഷിയോടൊരു വാക്കുമൊഴിയാതെ
കാതിരിപ്പു നിനക്കായി
നിലാവിൻ ജാലകത്തിൻ കൂട്ടിൽ
ഏകനായി ഞാനും....
എന്റെ മുത്ത്
ഒരു ലില്ലി പൂവിന്റെ നര്മല്ലിയംനീ
ഒരു പനനീർ പുഷ്പതിൻ പരിമളം നീ
ഒരു മേടപ്രാവിൻ കുറുകൽ പോൽ നിൻ സ്വരം
ഒരു ശരത്‌കാല നിലാവ് പോൽ നീ ...
എന്റെ ......
Friday, 24 July 2015
നാദാപുരം പള്ളി. ചരിത്രത്തെ വ്യഭിജരിക്കരുത്
ചരിത്രത്തെ നോക്കി പല്ലിളിച്ച സുപ്രഭാതം..!
കഴിഞ്ഞ റമളാനിലെ അവസാനത്തെ ഞായറാഴ്ച (12-07-2015) "ഔലിയാക്കളുടെ(?)" സമസ്തയുടെ സുപ്രഭാതം ദിനപത്രത്തിന്റെ സപ്ലിമെന്റിൽ മഹത്തായ നാദാപുരം പള്ളിയെ പറ്റി അഷ്‌റഫ് ചേരാപുരം എന്നയാൾ എഴുതിയ 'നാദാപുരം പള്ളിയുടെ ചന്ദന സുഗന്ധം' എന്ന ലേഖനത്തിൽ അടിമുടി സ്ഖലിതങ്ങൾ നിറഞ്ഞു നിൽക്കുന്നു എന്ന് കണ്ടതിനാൽ ഒരു ചെറിയ വിയോജനക്കുറിപ്പും തിരുത്തും രേഖപ്പെടുത്തട്ടെ.
__നാദാപുരം പള്ളിയുടെ ചരിത്രം പറഞ്ഞ രണ്ടു പത്രങ്ങൾ (മാധ്യമം - സുപ്രഭാതം) ഫോട്ടോയിൽ കൊടുത്തിരിക്കുന്നു. ഒന്ന് സുന്നികളുമായി ആശയപരമായി കടുത്ത വിയോജിപ്പുള്ള ജമാഅത്തുകാരന്റെതും മറ്റൊന്ന് കേരള സുന്നീ സമൂഹത്തിന്റെ ബഹുഭൂരിപക്ഷത്തെയും പ്രതിനിധാനം ചെയ്യുന്ന 'സമസ്ത' ഈ.ക്കേ വിഭാഗത്തിന്റെതും__
രണ്ടും വായിക്കുന്ന ഏതൊരാൾക്കും തമ്മിൽ ഭേദം തൊമ്മനായ മാധ്യമം തന്നെ എന്ന് മനസ്സിലാകും..! നീതിപൂർവ്വമാണ് മാധ്യമത്തിന്റെ ലേഖകൻ വിഷയത്തെ കൈകാര്യം ചെയ്തത്.
ഇല്ലാത്തത് ഉണ്ടെന്നു വരുത്തി തീർക്കുകയും ഉള്ളതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് ഏറ്റവും താൽപ്പര്യമുള്ള മേഖലയാണ് ചരിത്രം. അത് കൊണ്ടാണല്ലോ ഭാരതീയ ചരിത്രം തന്നെ അടിക്കടി തിരുത്തലുകൾ നടത്തി കാവിവല്ക്കരണം നടത്താൻ നമ്മുടെ ഭരണാധികാരികൾ സ്കൂൾ സില്ലബസുകൾ പോലും പരിഷ്കരിച്ച് ചരിത്രത്തെ വ്യഭിചരിക്കുന്നത്..!
ഇസ്ലാമിക ചരിത്രത്തിന്റെ കാര്യത്തിൽ ഈ നിലപാട് സ്വീകരിക്കുകയും പരമസാത്വികരായ വളരെ നൂറ്റാണ്ടുകൾ മുമ്പുള്ള കാലത്തെ ഇമാമീങ്ങളുടെ അടക്കം കിതാബുകളിൽ കടത്തിക്കൂട്ടലുകളും വെട്ടിമാറ്റലുകളും നടത്തുകയും ചെയ്തവർ വഹ്ഹാബികളാണ്. ആഗോളതലത്തിൽ ഇസ്ലാമിക ചരിത്രത്തെയും പൈതൃകത്തെയും തച്ചുടക്കുകയും പലവിധ കൈകടത്തലുകൾ നടത്തുകയും ചെയ്യുന്നത് വഹ്ഹാബിസത്തിന്റെ ഏറ്റവും നീചമായ ഒരു രീതിയാണ്.
അക്കൂട്ടത്തിൽ പെടുത്താവുന്ന തികച്ചും അപലപനീയമായ ഒരു ശ്രമം ആയിപ്പോയി മേൽപ്പറഞ്ഞ 'സു(കു)പ്രഭാത'ത്തിലെ ലേഖനം എന്ന് പറയാതെ വയ്യ.
നാദാപുരം എന്ന പ്രദേശത്തെ കൈരളിയുടെ ഇസ്ലാമിക ചരിത്രം വാഴ്ത്തുന്നത് വിജ്ഞാനത്തിന്റെ ഈറ്റില്ലമായ 'രണ്ടാം പൊന്നാനി എന്ന പേരിലാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഉലമാക്കളിൽ വളരെ വലിയൊരു ശതമാനം തന്നെ നാദാപുരത്തും ചുറ്റുഭാഗത്തുമുള്ള പള്ളികളിൽ നിന്ന് സമുദ്രസമാനരായ ആലിമീങ്ങളുടെ ദർസുകളിൽ നിന്ന് പകരപ്പെട്ട അറിവുകളുടെ വാഹകരാണ് എന്ന സത്യം ആരും നിരാകരിക്കില്ല. ഇന്ന് കാണുന്ന സകല സമസ്തകളുടെയും ഉസ്താദുമാരുടെ ഉസ്താദുമാർക്ക് അറിവ് പകർന്നു കൊടുത്ത ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്ലിയാർ അടക്കമുള്ള പരശതം ഉലമാക്കൾ ദർസ് നടത്തിയ പള്ളിയാണ് നാദാപുരം പള്ളി.
ആ പള്ളിയോട് കൗതുകം തോന്നാത്തവർ ഉണ്ടാകില്ല - പക്ഷേ ഒരു സത്യവിശ്വാസിക്ക് ആ പള്ളിയോടുള്ള ഏറ്റവും വലിയ സ്നേഹവും കൗതുകവും അല്ലാഹുവിന്റെ മഹത്തായ ദീനിന്റെ വിജ്ഞാനങ്ങൾ ലോകത്തിന്റെ വിവിധ കോണുകലിലേക്ക് എത്താൻ കാരണമായ അവിടുത്തെ ഓരോ ഇഞ്ച് സ്ഥലവും പവിത്രമാക്കിയ പാദസ്പർഷനങ്ങളാൽ അനുഗ്രഹീതമാക്കിയ ഉലമാ ഇനോടുള്ള സ്നേഹമാണ്. കലയും വാസ്തുശിൽപ്പ ചാതുരിയും മറ്റും മറ്റുമെല്ലാം അതിന്റെ ശേഷമേ വരൂ..
അവിടുത്തെ ആ ദർസിൽ പഠിക്കുന്നത് തന്നെ ഒരടയാളമായും വലിയ കാര്യമായും കുപ്രഭാത ലേഖകൻ തന്നെ മനസ്സിലാക്കുന്നു എന്നത് നന്നായി. അവിടെ ദർസ് നടത്തുക എന്നത് പിന്നെ പറയേണ്ടതില്ലാത്ത മഹത്വം തന്നെ ആണല്ലോ. അതാണ് തിരുത്തലുകൾക്ക് ശ്രമിച്ചതിനു പിന്നിലെ വികാരവും..! ശേഷം മൂപ്പർ ആ ദർസിൽ പഠിച്ച പ്രശസ്തരായ പലരെയും എണ്ണുകയാണ് -സുന്നികളെ സംബന്ധിച്ചിടത്തോളം സുപ്രസിദ്ധി നേടിയവരും കുപ്രസിദ്ധി നേടിയവരുമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയവരുടെ പേരുകൾ. മൗലാനാ ഈ.കെ അബൂബക്കർ മുസ്ലിയാർ, കീഴന ഓർ മുതലായവരും ചെകന്നൂർ മൗലവി, ഏ.പി അബ്ദുൽ ഖാദർ മൗലവി ഒക്കെ അവിടെ പഠിച്ചവർ.
ഈ.കെ അവർകൾ അവിടെ പഠിച്ചതാകട്ടെ കേവലം ഒന്നോ രണ്ടോ മാസമാണ് - അവിടുന്ന് പോകാനുള്ള കാരണവും പ്രസിദ്ധമാണ് (ഉദ്ധരിക്കാൻ താൽപ്പര്യപ്പെടുന്നില്ല) - ലേഖകൻ അന്വേഷിച്ചു പഠിക്കുന്നത് നന്നാകും. അതും പോരാഞ്ഞിട്ട് അവിടുത്തെ ദർസിൽ കുറച്ചു കാലം ഈ.കെ അവർകൾ ദർസ് നടത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് തികച്ചും കരുതിക്കൂട്ടി പറഞ്ഞു വെച്ച ഒരു നുണയും ചരിത്രത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പലുമാണ്. ഈ ഇല്ലാക്കഥകൾ ഒക്കെ പറയാൻ വെച്ച നാവ് കൊണ്ട് അതേ ദർസിൽ അരനൂറ്റാണ്ടിലേറെ കാലം ദര്സ് നടത്തിയ കീഴന ഓർ എന്ന മഹാമാനീഷിയുടെ പേര് പറയാൻ ഇയാൾക്ക് തോന്നിയില്ല എന്നത് എത്ര നീചമായ മനസ്സിന്റെ പ്രതിഫലനമാണ്..!
അവിടെ പഠിച്ചിട്ടും അവിടെ പഠിപ്പിച്ച തങ്ങളുടെ ഉസ്താദുമാരായ ഉലമാക്കളുടെ കണ്ണിമുറിയാത്ത പാരമ്പര്യം എല്ലാ വിഷയത്തിലും അവകാശപ്പെടാൻ ഇവരിൽ പലർക്കും കഴിഞ്ഞില്ല - ചിലർ ആദർശപരമായും മറ്റുചിലർ കർമ്മപരമായും ശംസുൽ ഉലമാ ഖുതുബി അവർകളെ പോലുള്ള ഉസ്താദുമാരുടെ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപനത്തിന് തന്നെ വലിയൊരു പങ്ക് വഹിച്ചവരാണ് മഹാൻ) പാതയിൽ നിന്നും വഴിമാറി.
എന്നാൽ അക്കൂട്ടത്തിൽ മുൻഗാമികളായ തങ്ങളുടെ ഉലമാക്കളുടെ പാതയിൽ നിന്ന് ഒരു വിഷയത്തിലും ഒരണുവിട വ്യതിചലിക്കാത്ത ഒരു പുണ്യതാരകം നാദാപുരം പള്ളിയുടെ ഓരോ അണുവിലും വിജ്ഞാനത്തെ നിറച്ചു കടന്നു പോയിട്ടുണ്ട്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രം പറയാനുള്ള പള്ളിയുടെ ചരിത്രത്തിന്റെ മൂന്നിൽ ഒന്ന് കാലം അവിടെ ദർസ് നടത്തിയ കീഴന ഓർ (കീഴന കുഞ്ഞബ്ദുള്ള മുസ്ലിയാർ). ആ മഹാന്റെ പേര് ദർസ് നടത്തിയവരിൽ പരാമർശിക്കാത്ത നാദാപുരം പള്ളിയുടെ ചരിത്രം കേവലം ആദരവായ സ്വിദ്ദീഖുൽ അക്ബർ തങ്ങളുടെ പേര് പറയാത്ത ഇസ്ലാമിക ചരിത്രം പോലെ അപൂർണ്ണവും അപഹാസ്യവുമാണ്..!
കീഴന ഓർ അവിടെ ദർസ് നടത്തിയിരുന്നു എന്ന സത്യം ആളുകൾ അറിഞ്ഞാൽ ഇവർക്ക് എന്താണ് നഷ്ടം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല..! ഖുതുബി(റ) അവർകൾ ദർസ് നടത്തിയ അതേ വിരിപ്പിൽ അതേ സ്ഥലത്ത് അൻപതിൽ പരം വർഷം ദർസ് നടത്തിയവരാണ് ശംസുൽ ഉലമാ കീഴന ഓർ. ഖുതുബി(റ) യെ അക്ഷരാർത്ഥത്തിൽ പിൻതുടർന്ന, അവിടുത്തെ വായിൽ നിന്നും നുകർന്ന വിജ്ഞാനത്തിന് ഒരല്പ്പം പോലും കുറയ്ക്കാതെ കൂട്ടാതെ കൂറ് പുലർത്തിയ മഹാൻ.
http://nanmayudevazhi.blogspot.com/2014/08/blog-post_89.html
ജമാഅത്തുകാരന്റെ മാധ്യമത്തിന് പോലും ആദർശവ്യത്യാസം പോലും ആ മഹത്വത്തെ പറയുന്നതിൽ തടസ്സമായില്ല..! എന്നാൽ തങ്ങളുടെ സംഘടനക്കാരൻ അല്ലാതായിപ്പോയി എന്ന കുറ്റമാണ് സുന്നികൾ തന്നെ നടത്തുന്ന സുപ്രഭാതത്തിൽ കീഴന ഓർ ദർസ് നടത്തി എന്ന് എഴുതുന്നതിൽ നിന്നും അവരെ വിലക്കിയത്..! എന്നാൽ നിങ്ങൾ പറയൂ തമ്മിൽ ഭേദം തൊമ്മൻ തന്നെയല്ലേ..!
ആയുഷ്ക്കാലം മുഴുക്കെ സംഘടനാ ഭേദമന്യേ കേരളത്തിലെ ഉലമാക്കൾക്ക് ആകമാനം അറിവ് പകർന്നു കൊടുത്ത ആ വിശുദ്ധ നിലാവെളിച്ചത്തിന്റെ മഹത്വത്തെ മൂടിവെക്കാൻ ഏതൊക്കെ ദു:ശക്തികൾ ശ്രമിച്ചാലും ഇരുട്ടിനെ വകഞ്ഞു മാറ്റി ആ പാൽനിലാവിന്റെ ശോഭ തെളിഞ്ഞു കാണും. അക്ഷരങ്ങളിൽ മാത്രമേ നിങ്ങൾക്ക് തിരുത്തുകൾ സാധ്യമാകൂ - കേരളത്തിലെ മുസൽമാന്റെ മനസ്സിൽ, ആലിമീങ്ങളുടെ മനസ്സിൽ, നാദാപുരത്തെ പള്ളിയുടെ അകത്തും പുറത്തും ഉള്ള ഓരോ അണുവിലും ചുറ്റുപാടുള്ള ഓരോ മണൽതരിയുടെ മനസ്സിലും കീഴന ഓർ എന്ന പ്രകാശഗോപുരം കത്തിച്ചു വെച്ച വെളിച്ചത്തിന്റെ തിരി തിരുത്തുകൾക്ക് സാധ്യമല്ലാത്ത വിധം ജ്വലിച്ചു നിൽക്കുന്നു..
നാദാപുരം പള്ളിയിൽ ദർസ് നടത്തുന്നത് വലിയൊരു കാര്യമായി നിങ്ങൾ തന്നെ മനസ്സിലാക്കുകയും അത് ഇല്ലാത്തവരുടെ മേൽ ചാർത്തികൊടുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിൽ അതേ പള്ളിയിൽ കീഴന ഓറുടെ വഫാതിനു ശേഷം ഏകദേശം 15 വർഷത്തോളമായി ദര്സ് നടത്തുന്നുണ്ട് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യരായ നേതാവ് ചേലക്കാട് കുഞ്ഞാലി ഉസ്താദ് അവർകൾ. ആ പേരും നിങ്ങൾ അറിയണം..!
സംഘടനാ സങ്കുചിത മനോഭാവം ചരിത്രത്തെ പോലും പച്ചയായി മാനഭംഗപ്പെടുത്താൻ ഉപയോഗിക്കുന്ന സുപ്രഭാതത്തിൽ ഈ ലേഖനം എഴുതിയ ആളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ നോക്കുമ്പോൾ നല്ല ഒന്നാം നമ്പര് വഹ്ഹാബി ആണ് മൂപ്പർ..! വഹ്ഹാബിക്ക് എന്ത് പാരമ്പര്യം എന്ത് ചരിത്രം..! എങ്ങനെയും വിശുദ്ധ ഇസ്ലാമിനെ തന്നെ ഇല്ലാതെയാക്കാൻ പാടുപെടുന്ന ഇത്തരക്കാരുടെ കയ്യിൽ സുന്നികളുടെ അധികാരത്തിൽ ഉള്ള മാധ്യമങ്ങൾ പോലും വിട്ടുകൊടുത്ത് പരിസരം മലീമസം ആക്കുന്നതിൽ നിന്ന് 'ഔലിയാക്കളുടെ' 'പുണ്യ'സമസ്തക്കാരെ നിങ്ങളൊന്നു ശ്രദ്ധ വെക്കണേ..!
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന മഹത്തായ ഉലമാ സംഘത്തിന്റെ പേര് പോലും നേരാനേർക്ക് എഴുതാൻ മനസ്സിലെ കുടിലത അനവദിക്കുന്നില്ല ഇവരെ എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. ഇതേ പത്രം പുറത്തിറങ്ങുന്നതിനു മുന്നോടിയായി ഇതിനു സകല ആശംസയും എഴുതി അർപ്പിച്ചവരാണ് സംസ്ഥാനയുടെ നേതാക്കൾ എന്നത് ഓർമ്മിപ്പിക്കട്ടെ.
'സത്യസാക്ഷിയാവുക' എന്നും പറഞ്ഞു ലക്ഷങ്ങളെ സംഘടിപ്പിച്ചു അവരുടെ ഒക്കെ മുമ്പിൽ വെച്ച് 'സ്വദഖത്തുള്ള മൗലവി അല്ലാത്ത ജുമുഅ ഖുതുബക്ക് സ്പീക്കർ അനുവദനീയമാക്കിയ തീരുമാനത്തിൽ 39 പേരും ഒപ്പ് വെച്ചു' എന്നും സമ്മതിച്ചു എന്നുമൊക്കെ പച്ചക്കള്ളം അടിച്ചു വിട്ട്, വന്നവരെ ഒക്കെ അസത്യസാക്ഷികൾ ആക്കിയ പഴയ സംസ്ഥാനക്കാരൻ ആയ ബഹുമാന്യരായ നേതാക്കളൊക്കെ തന്നെയല്ലേ ഇന്നും അവിടെ ഉള്ളത്. കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ..!
മദ്രസ്സയിലെ കുഞ്ഞുങ്ങളുടെ കയ്യിലൂടെ വാങ്ങിയെടുത്ത കറൻസി നോട്ടുകൾക്ക് നിങ്ങൾ സംഘടന അന്വേഷിച്ചിട്ടില്ല എങ്കിൽ, അത് വാങ്ങുന്ന ആളുകളെ വരിചെർക്കുന്നതിൽ നിങ്ങൾ സംഘടന അന്വേഷിച്ചിട്ടില്ല എങ്കിൽ പിന്നെ അത് വായിക്കുന്ന ആളുകളെ വഞ്ചിക്കുന്ന ഇല്ലാക്കഥകൾ പ്രചരിപ്പിക്കാതെ കൊടുക്കുന്ന ചരിത്രങ്ങൾ എങ്കിലും സംഘടനാ ഭേദം നോക്കാതെ സത്യം പറയുക.
സത്യമേ വിജയിക്കൂ - അസത്യത്തിന്റെ
Monday, 13 April 2015
നീലഗിരി
Phumer Pkn
പ്രിയ സുഹുര്തെ നമ്മുടെ mla യുംmp യും നീലഗിരിയിലെ ജനങ്ങള് നേരിടുന്ന പ്രയാസങ്ങൾ ഏതങ്കിലും ജനപ്രതിനിതി സഭയിൽ പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ ? ബിതര്ക്കാട് സംഭവവുമായി ബന്തപെട്ടു എന്തല്ലാം പ്രയാസങ്ങൾ ജനങ്ങൾനേരിട്ടു.അതു നിയമസഭയിൽ അവതരിപിച്ചത് ആരാ...? തിരഞ്ഞടടുപ്പ് വരുമ്പോൾ പാർട്ടികൾ പണം വാങ്ങി നിറുത്തുന്ന സ്ഥാനാർഥികൾ ജയിച്ചു കയറിയാൽ കീശ വീര്പിക്കാനുള്ള ശ്രമത്തിലാണ്. ജനങളുടെ പ്രയാസങ്ങൾ അറിയാനും നോക്കാനും അവര്ക്ക് സമയമില്ല.ഇതിനൊരു മാറ്റം ഉണ്ടാവണമെങ്കിൽ നീലഗിരിക്കാരനായ ഒരു ജനകീയ നേതാവ് ഉദയം ചെയ്തു ജയ്ചു കയറണം അതിനാവട്ടെ ഇനിയുള്ള നമ്മുടെ പ്രവര്ത്തനം.
Thursday, 2 April 2015
Subscribe to:
Posts (Atom)