PH പാക്കണ
Wednesday, 22 June 2016
നിലവിളി നിലയ്ക്കാത്ത നീലഗിരി GPSS പുത്തൻ തലമുറ അറിയാതെ പോയ ഗൂഡലുരിന്റെ ചരിത്രം പോണ്ടിച്ചേരി യൂണിവേഴ്സിറ്റി പ്രൊഫസ്സർ ശ്രീമതി ഡോക്ടർ കെ ശ്രീലത എഴുതുന്നു നിലവിളി നിലയ്ക്കാത്ത നീലഗിരി.... പിറന്ന മണ്ണിനും നട്ടു വളര്ത്തിയ വിളകൾക്കും വേണ്ടി 3 ലക്ഷത്തോളം വരുന്ന ഒരു ജനത മുറവിളി കൂട്ടുവാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങൾ പിന്നിടുന്നു. പ്രകൃതി ഭംഗികൊണ്ടും ജൈവ, ജീവ വൈവിധ്യങ്ങൾകൊണ്ടും ഐക്യ രാഷ്ട്ര സംഘടനയുടെ പൈതൃകപ്പട്ടികയിൽ ഇടം കണ്ടെത്തിയ നീലഗിരി, പക്ഷെ അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന കർഷകനും കർഷകത്തൊഴിലാളികൾക്കും എന്നും ആവലാതിയും കണ്ണുനീരും മാത്രം ബാക്കിയാക്കുന്നു. ചരിത്രം. ബ്രിട്ടീഷുകാരുടെ ആഗമനത്തിനും മുൻപ്, 124,800 ഏക്കറോളം വരുന്ന ഈ ഭൂപ്രദേശം, ഇന്നത്തെ ഗൂടല്ലൂർ, പന്തല്ലൂർ താലൂക്കുകൾ, പണിയരാജാവായ വള്ളവനൂർ, മറ്റൊരു ആദിവാസി ഭരണാധികാരിയായിരുന്ന നെല്ലയർക്കരസി, ഇന്നത്തെ കേരളത്തിന്റെ ഭാഗമായിരുന്ന നിലമ്പൂർ കോവിലകം എന്നീ ഭരണകർത്താക്കളുടെ അധീനതയിലായിരുന്നു. തങ്ങളുടെ ഭൂപ്രദേശം വിസ്ത്രുതപ്പെടുത്തുന്നതിന്റെ ഭാഗമായി, നിലമ്പൂർ കോവിലകം മറ്റു രണ്ടു ഭരണാധികാരികളെയും കീഴ്പ്പെടുത്തുകയും അവരുടെ ഭൂപ്രദേശം കൂടെ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ, ഈ ഭൂപ്രദേശങ്ങൾ അന്നത്തെ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രോവിന്സിന്റെ കീഴിലായി. 1845 ൽ നിലമ്പൂർ കോവിലകം ഈ ഭൂപ്രദേശത്തിന്റെ ചില ഭാഗങ്ങൾ മഞ്ജുശ്രീ പ്ലാന്റ്റേനും തുടര്ന്നുള്ള വർഷങ്ങളിൽ അതുപോലുള്ള മറ്റു ഒന്പതില്പരം വന്കിട തോട്ടമുടമകൾക്കും പാട്ടവ്യവസ്ഥയിൽ പതിച്ചുനല്കി. ഏകദേശം 50,000 ത്തിൽ പരം ഏക്കർ ഭൂമി ഇപ്രകാരം പതിച്ചുനല്കപ്പെട്ടു. 1940തുകളുടെ അവസാനത്തിലും 1950കളിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ദാരിദ്ര്യത്തിൽ നിന്ന് കരകയരുവാൻ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും കാർഷീക വൃത്തി വലിയതോതിൽ പ്രോത്സാഹിപ്പിക്കപെട്ടു. ഈ കാലയളവിൽ നടപ്പില വരുത്തിയ മദ്രാസ് പ്രസിടന്സിയുടെ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായാണ് ഏറെ ഫലഭൂയിഷ്ടമായ ഗൂടല്ലൂരിന്റെ മണ്ണിലും കുടിയേറ്റം ആരംഭിക്കുന്നത്. മുണ്ട് മുറുക്കിയുടുത്തു വിശപ്പടക്കിയും, മലമ്പനി പോലുള്ള മാരാരോഗങ്ങൾക്ക് വഴങ്ങിയും തഴങ്ങിയും, ഇവിടുത്തെ പൂർവീകന്മാർ ഗൂടല്ലൂരിന്റെ മണ്ണിൽ 100 മേനി വിളയിച്ചു. 1956 ൽ നടന്ന സംസ്ഥാനങ്ങളുടെ അതിര്ത്തി പുനർനിർണയത്തോടെ മലബാർ പ്രോവിന്സിന്റെ ഭാഗമായിരുന്ന ഈ പ്രദേശങ്ങൾ, ഇന്നത്തെ ഗൂടല്ലൂർ പന്തല്ലൂർ താലൂക്കുകൾ, തമിഴ്നാടിന്റെ ഭാഗമായി. 1969ൽ നിലവിൽവന്ന ജന്മം ആക്ട് (Gudalur Janmam Estates (Abolition and Conversion into Ryotwari) Act 1969) കാര്യങ്ങൾ തലകീഴ് മറിച്ചു. കേരളത്തിൽ നടന്ന ഭൂപരിഷ്കരണ നിയമത്തിന്റെ ചുവടുപിടിച്ചു കൈവശക്കാരന് ഭൂമി പതിച്ചു നല്കാൻ നിലവിൽ വന്ന ഈ നിയമം വെളിച്ചം കണ്ടതുതന്നെ 1974ൽ ആണ്. ചെറുകിട കർഷകനും, കൈവശക്കാരനും ഈ നിയമത്തിന്റെ ആനുകൂല്യം കിട്ടിയില്ല എന്ന് മാത്രമല്ല, ഇതിന്റെ പഴുതുകൾ മുതലെടുത്ത് സംസ്ഥാന സർക്കാർ ഈ ഭൂമിയുടെ ഭീമ ഭാഗവും കൈക്കലാക്കി. അതുകൂടാതെ പാട്ട വ്യവസ്ഥയിലൂടെ ഭൂമി കൈവശം വച്ചിരുന്ന വൻകിട തോട്ടമുടമൾക്കായി നിയമത്തിൽ നിഷ്കര്ഷിച്ചിരുന്ന സെക്ഷൻ 17 നിൽ ചെറുകിട കര്ഷകരേയും ഉള്പെടുത്തി. സെക്ഷൻ 17 എന്നത് ഉപാധികൾ കൂടാതെ ഭൂമി ഏറ്റെടുക്കുവാൻ സർക്കാരിന് അധികാരം നല്കുന്നതാണ്. ഇത് ഈ ഭൂപ്രദേശത്ത് പട്ടയം നല്കാതിരിക്കുവാനുള്ള സര്കാരിന്റെ അടവ് നയമായിരുന്നു. തുടർന്ന് വന്ന നാളുകൾ ജനിച്ച മണ്ണിൽ നിന്ന് ചെറുകിട കര്ഷകരേയും കര്ഷക തൊഴിലാളികളെയും കുടിയിറക്കുന്നവയായിരുന്നു. 1972 മുതൽ കുടിയറക്കൽ പ്രക്രിയകൾ സർക്കാർ ആസൂത്രണം ചെയ്യുകയും 1978 മുതൽ 1981 വരെ കുടിയിറക്കുകൾ നടത്തപ്പെടുകയും ചെയ്തു. എന്നാൽ മച്ചിക്കൊല്ലി ലൂയീസ് എന്ന കര്ഷകന്റെ ആത്മഹത്യയോടെ സുപ്രീം കോടതി ഇടപെടുകയും ഈ പ്രക്രിയ നിരത്തി വെക്കുവാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തു. പ്രത്യക്ഷമായ കുടിയിറക്കൽ നടപടികൾ സർക്കാർ നിർത്തിയെങ്കിലും, 1969 മുതൽ ഇവിടുത്തെ ചെറുകിട കര്ഷകരേയും കര്ഷക തൊഴിലാളികളെയും പീഡിപ്പിക്കുന്നതിൽ മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയായിരുന്നു, അതിന്നും തുടരുന്നു. നേരിടുന്ന പ്രശ്നങ്ങൾ 1. മനുഷ്യ മൃഗ സംഘട്ടനങ്ങൾ: ഏറ്റവും പുതിയ വിവരാവകാശ നിയമപ്രകാരമുള്ള റിപ്പോർട്ട് അനുസരിച്ചു നീലഗിരിയിൽ മൃഗ സംഘട്ടനങ്ങൾ കൊണ്ട് മരിച്ചവരുടെ എണ്ണം 98 ആണ്. ഇതിൽ ഗൂടല്ലൂർ മാത്രമെടുത്താൽ 38 മരണങ്ങൾ, 70 പേര്ക്ക് ഗുരുതരമായ പരിക്കുകൾ, 116 വളര്ത്തുമൃഗങ്ങൾ എന്ന് തുടങ്ങുന്നു. കൃഷി നാശം, ഭവന നാശം എന്നിവ വേറെയും. എന്ന് മാത്രമല്ല അവയുടെ വ്യാപ്തി അനുദിനം വര്ദ്ധിച്ചു വരികയും ചെയ്യുന്നു. മനുഷ്യ മൃഗ സംഘട്ടനങ്ങളുടെ പേരിൽ അധികാരികൾ കൈചൂണ്ടുന്നത് സാധാരണ കര്ഷകര്ക്ക് നേരെയാണ്. കാർഷീക വൃത്തികൊണ്ട് വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിച്ചു എന്നതാണ് ആരോപണം. പക്ഷെ ആത്യന്തികമായ പ്രശ്നങ്ങൾ മനപ്പൂർവ്വം
Sunday, 15 November 2015
മാപ്പ്
മാപ്പ് ചോദിക്കണമെനിക്ക്..
തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ
മീനുകളോട്..
കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് ..
കിതപ്പിനെ വക വെയ്ക്കാതെ
നിർത്താതെ ഓടിച്ച സൈക്കിളിനോട്..
എനിയ്ക്കായ് നൽകിയ സ്നേഹം
തിരിച്ചറിയാൻ കഴിയാതെ പോയതിനു
ബാല്യകാല സഖിയോട്..
യാത്ര ചൊല്ലി പിരിഞ്ഞ
ഇടവഴികളോട്..
നഷ്ടപ്പെട്ടുപ്പോയ എൻ്റെ
ബാല്യത്തിനോട് ..
Saturday, 26 September 2015
Wednesday, 26 August 2015
ഐക്യം
ഒരു കൃഷിക്കാരനു നാലുമക്കളുണ്ടായിരുന്നു.എന്നാൽ അവർ തമ്മിൽ എന്നും വഴക്കായിരുന്നു.പിതാവിന്റെ ഉപദേശങ്ങൾക്കോ , ശകാരങ്ങൾക്കോ ഒന്നും അവരെ രമ്യതയിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കൽ പിതാവ് അവരോട് കുറെ വിറകുകൊള്ളികൾ ശേഖരിച്ചുകൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. ശേഖരിക്കപ്പെട്ട വിറകുകൊള്ളികൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഒരു വലിയ കെട്ടാക്കിയിട്ട് പിതാവ് മക്കളോടു പറഞ്ഞു."നിങ്ങൾ ഈ കെട്ട് വിറകു ഒന്ന് പൊട്ടിക്കൂ".
മക്കൾ ഒരോരുത്തരായി ആ കെട്ടിലെ വിറകു ഒടിക്കാൻ ശ്രമിച്ചുനോക്കി.സാധിക്കാതെ വന്നപ്പോൾ അവർ ഒരുമിച്ചു ശ്രമിച്ചു . എന്നിട്ടും സാധിച്ചില്ല.
അപ്പോൾ പിതാവ് ആ കെട്ടഴിച്ചു , വിറകുകൊള്ളികൾ ഒന്നൊന്നായി എടുത്ത് മക്കൾക്കു കൊടുത്തിട്ട് അത് ഒടിക്കാൻ പറഞ്ഞു.ഏവർക്കും അത് നിഷ്പ്രയാസം സാധിച്ചു. ആ പിതാവ് മക്കളോട് പറഞ്ഞു, "നിങ്ങൾ ഓരോരുത്തരും വെവ്വേറെ നിന്നാൽ ആർക്കും നിങ്ങളെ തോല്പിക്കാൻ സാധിക്കും.എന്നാൽ ഒറ്റക്കെട്ടായി നിന്നാൽ ഏതു ശക്തരേയും നിങ്ങൾക്കു നേരിടാം".
ഗുണപാഠം: ഐകമത്യം മഹാബലം
←അലക്കുകാരനും കൊല്ലനുംബാലനും വെട്ടുകിളികളും→
സിംഹം
ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടു.
നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.
എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.
ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്
Monday, 24 August 2015
നജീബ് മൗലവി
മൌലാനാ എ. നജീബ് മൌലവി അവര്കളെക്കുറിച്ച് അല്പം പരിചയം:
ഒരേ സമയം ഖാസി, മുഫ്തി, മുദരിസ്, പ്രഭാഷകന്, ഗ്രന്ഥകാരന്, സംഘാടകന് എന്നിങ്ങനെ വിവിധ മേഖലകളില് പ്രവര്ത്തിക്കുന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ ഇസ്ലാമിക പണ്ഡിതനാണ് ബഹു: നജീബ് മൌലവി.
ഇരുപതാം നൂറ്റാണ്ടില് കേരളം കണ്ട മഹാ പണ്ഡിതനും നിസ്തുല മുഫ്തിയും ആയിരുന്ന ശൈഖുനല് മര്ഹൂം: കെ. കെ. സദഖത്തുല്ല മൌലവി (ഖു.സി.) അവര്കളുടെ വത്സല ശിഷ്യനും മഹാനവര്കള് സ്ഥാപിച്ച കേരള സംസ്ഥാന ജംഇയ്യത്തുല് ഉലമായുടെ സിക്രട്ടറിയും വക്താവുമാണ്.
കേരളം കണ്ട വലിയ വലിയ പണ്ഡിത നക്ഷത്രങ്ങൾ ജീവിച്ചിരിപ്പുള്ള കാലത്ത് തന്നെ കേവലം 19 ആമത്തെ വയസ്സിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ നാൽപ്പതംഗ മുഷാവറയിൽ അംഗമാകാൻ ഭാഗ്യം ലഭിച്ചത് ഉലമാക്കളിലെ അഗ്രഗണ്യന്മാർ നേരത്തെ തന്നെ കഴിവും ഇൽമും തിരിച്ചറിഞ്ഞ ഒരു അനുഗ്രഹീത ആലിമാണ് അദ്ദേഹം എന്ന് തെളിയിക്കാൻ പര്യാപ്തമാണ്.
വിവിധ സംഘടനകളില് പ്രവര്ത്തിക്കുന്ന സുന്നികള്ക്ക് ഒരു പൊതുവേദി ആയി ബഹു: പാണക്കാട് സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങള് രൂപം നല്കിയ കേരള സുന്നി ജമാഅത്തിന്റെ ഓർഗനൈസിംഗ് ജന: സിക്രട്ടറി ആയ നജീബ് മൌലവി അവര്കള് വണ്ടൂര് ജാമിഅ: വഹ്ബിയ്യ: അറബിയ്യ:പ്രിന്സിപ്പാൾ, മഞ്ചേരി ദാറുസ്സുന്ന:യിലും സ്ഥിരം മുദരിസ്, കര്ണാടക സുള്ള്യ ഹാമിദാബാദ് ജാമിഅ: ബുഖാരിയ്യ: യിൽ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ്.
പരിശുദ്ധ ഖുർആനിന്റെയും അതിന് മുമ്പുള്ള പൂർവ്വ വേദങ്ങളുടെയും ലഭ്യമായ വിവരങ്ങളിൽ ഏതും എത്രയും കൃത്യമായി എഴുതിയും പ്രസംഗിച്ചും ദർസ്സ് നടത്തിയും നിവാരണം നടത്തിക്കൊടുക്കാൻ കെൽപ്പുള്ള അത്യപൂർവ്വ വിജ്ഞാനങ്ങളുടെ സാഗരമാണ് മൌലാന എന്നത് അവിതർക്കിതമായി സകല സംഘടനകളിലും പ്രവർത്തിക്കുന്ന അവിടുത്തെ ശിഷ്യന്മാർ വ്യക്തമാക്കുന്നതാണ്.
വിവിധ മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുന്നു എന്ന് മാത്രമല്ല ഇസ്ലാമിക വിഷയങ്ങളിൽ ഏതു സങ്കീർണ്ണമായ പ്രശ്നങ്ങൾക്കും തീർപ്പ് കണ്ടെത്താൻ മുസ്ലിമീങ്ങൾക്ക് എന്നും മുതൽക്കൂട്ടായിട്ടുള്ള നുസ്രത്തുൽ അനാം, ബുൽബുൽ എന്നീ മാസികകളുടെ പത്രാധിപര് കൂടിയാണ് മഹാനവർകൾ.
ഇസ്ലാമിക പ്രസാധക സംഘം (IPS) മേധാവി, അന്പതില് അധികം ഗ്രന്ഥങ്ങളുടെ രചയിതാവ്, എന്നിങ്ങനെ ദീനീ സേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇതിനകം ആയിരക്കണക്കിന് വേദികളിൽ അവിടുന്ന് നടത്തിയ പ്രഭാഷണങ്ങള് ആവർത്തന വിരസതയോ മടുപ്പോ സൃഷ്ടിക്കാതെ ഓരോ വരികളിലും ഒരായിരം അർഥം ഉൾക്കൊള്ളിച്ചത് അറിവിനെ തേടുന്നവർക്ക് എന്നും ഉപകാരപ്രദം ആയിട്ടുണ്ട്.
വിവിധ വിഷയങ്ങളിലായി മൂവായിരത്തിലധികം ഫത്'വകള് നല്കിയിട്ടുണ്ട്.
എത്ര ഗഹനവും വിവാദവുമായ വിഷയങ്ങൾക്കും അവിടുന്ന് നൽകുന്ന വിശദമായ 'നിവാരണം' പംക്തി ഉലമാക്കൾക്കും സാധാരണക്കാർക്കും ഏതു വിഷയത്തിലും സകല സംശയങ്ങളും ദൂരീകരിക്കാൻ പര്യാപ്തമാണ് എന്ന് കാലം തെളിയിച്ച സത്യമാണ്.
നാട്ടിലാകെ ഫിത്നയുമായി കടന്നു വന്ന ഖാദിയാനീ വിഭാഗത്തിനെതിരെ അവിടുന്ന് നടത്തിയ ഖണ്ഡനം പ്രസിദ്ധവും അനുപമവും അതിസുന്ദരവുമായ ചരിത്രമാണ്.
അദ്ദേഹം രക്ഷാധികാരിയായ ഇസ്ലാമിക് ദഅ'വാ ഫാക്കല്റ്റി (IDF) സുന്നത്ത് ജമാഅത്തിന്റെ ആശയാദര്ശങ്ങള് വിശദീകരിച്ചു കൊണ്ട് കേരളത്തിലെ വിവിധ സ്ഥലങ്ങളില് നടത്തിക്കൊണ്ടിരിക്കുന്ന "നേര്ക്കുനേര്" പരിപാടികള് സത്യാന്വേഷികള്ഏറ്റെടുത്ത് നെഞ്ചോട് ചേർത്തു. ഇന്നും നവമാധ്യമങ്ങളിൽ നേർക്കുനേർ പരിപാടിയുടെ വിശദീകരണങ്ങളും ചോദ്യോത്തര പരിപാടികളും അടങ്ങിയ വീഡിയോകളും ഓഡിയോകളും ബിദഈ പാളയത്തെ കടന്നാക്രമിച്ചു അവർ ഉയർത്തുന്ന സകല പിഴച്ച വാദങ്ങളുടെയും മുനയൊടിക്കാൻ സംഘടനാ ഭേദമന്യേ സുന്നീ വിശ്വാസികൾ ഉപയോഗപ്പെടുത്തുന്നു.
ഭാഷാപരമാകട്ടെ ചരിത്രപരമാകട്ടെ, ആനുകാലിക വിഷയങ്ങൾ ആകട്ടെ, ഏതിലും അവിടുത്തെ അവഗാഹം പ്രബോധന വീഥിയിൽ പ്രവർത്തിക്കുന്ന സകല ദാഇകൾക്കും മാതൃകയും അഭിമാനിക്കാൻ വക നൽകുന്നതുമാണ്.
സംഘടനാ ഭേദം നോക്കാതെ തന്നെ ബിരുദധാരികളായ പണ്ഡിതന്മാർക്ക് അവിടുത്തെ നേതൃത്വത്തിൽ മഞ്ചേരി ദാറുസ്സുന്നയിൽ നടത്തുന്ന ദാഈ കോഴ്സിൽ കേരളത്തിലെ ഏറ്റവും മികച്ച യുവപണ്ഡിതന്മാർ പലരും പഠിച്ചിറങ്ങുകയും പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സംഘടനാ സങ്കുചിതത്വത്തിന്റെ ഇരുട്ട് വിജ്ഞാനത്തിന്റെ വെളിച്ചത്തെ പ്രസരിപ്പിക്കുന്നതിന് തടസ്സമാകുന്ന ഇന്നത്തെ കാലത്തും അശേഷം സങ്കുചിത ചിന്തയില്ലാതെ ആർക്കും അറിവ് പകർന്നു കൊടുക്കുന്ന മഹാനവർ കളുടെ ഉത്തരവാദിത്ത ബോധവും സത്യദീനിനോടുള്ള കൂറും നിറഞ്ഞ മനസ്സ് മറു സംഘടനക്കാർ വരേ തല താഴ്ത്തി സമ്മതിക്കുന്നു.
ഇസ്ലാമിക കർമ്മ, വിശ്വാസ, തസവ്വുഫീ വിജ്ഞാനീയങ്ങളിൽ മാത്രമല്ല മതാന്തരീയ വിഷയങ്ങളിലും ആരോഗ്യ, ആനുകാലിക വിഷയങ്ങളിലും പോലും അവിടുത്തെ നിരീക്ഷണങ്ങളും പഠനങ്ങളും എത്ര കിറു കൃത്യമാണ് എന്നത് അവിടുത്തെ എഴുത്തുകളും പ്രസംഗങ്ങളും വായിക്കുന്ന, കേൾക്കുന്ന ഏതൊരാൾക്കും വ്യക്തമാകും.
നുസ്രത്തുൽ അനാം മാസികയിൽ അവിടുത്തെ 'വഹ്ഹാബിസം' എന്ന ലേഖന പരമ്പര 40 ലക്കങ്ങൾ പിന്നിട്ടു കഴിഞ്ഞു. അപ്രതിരോധ്യമായ വിഷയ സമർത്ഥനവും വിഷയത്തിന്റെ ആഴത്തിൽ ചെന്നു തറക്കുന്ന വിശദീകരണങ്ങളുമായി ഇത്ര വിപുലമായ ഒരു ലേഖന പരമ്പര ' വഹ്ഹാബിസം' എന്ന പിഴച്ച സംഘത്തെ കുറിച്ച് ആഗോളാടിസ്ഥാനത്തിൽ തന്നെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.
2009-ല് ബഹു: പാണക്കാട് ബഷീര് അലി ശിഹാബ് തങ്ങളില് നിന്നും ഏറ്റവും മികച്ച ഇസ്ലാമിക പ്രബോധകനുള്ള ശംസുല് ഉലമാ ഖുതുബി (ന. മ.) അവാര്ഡ് സ്വീകരിക്കുകയുണ്ടായി.
തഖ് വായുടെയും സുഹ്ദിന്റെയും ഉത്തമമായ മാതൃക എമ്പാടും ആ തിരുജീവിതത്തിൽ ദർശിക്കാൻ കഴിയും. ഇൽമിന്റെ ഘനം പുറത്തു കാണിക്കാത്ത വിനയത്തിന്റെ പ്രതിരൂപമായ തികഞ്ഞ ആബിദ് കൂടിയാണ് അദ്ദേഹം..
ആകെക്കൂടി അല്ലാഹു ഇസ്ലാമിക കൈരളിക്ക് കനിഞ്ഞരുളിയ അമൂല്യമായ ഒരു വിജ്ഞാന നിധിയാണ് മൌലാന നജീബ് മൗലവി അവർകൾ..
അവിടുത്തേക്ക് അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കട്ടെ..ആ വന്മരത്തിന്റെ തണലിൽ ഒരുപാട് കാലം പ്രവർത്തിച്ച് ജീവിക്കാൻ അല്ലാഹു നമ്മെയെല്ലാം തുണക്കട്ടെ..
Subscribe to:
Posts (Atom)